അമിറുൾ ഇസ്ലാം 
India

പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അമിറുൽ ഇസ്ലാമിനു വിധിച്ചിരുന്ന വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ സാധ്യമാണെങ്കിൽ അതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.

മനഃശാസ്ത്ര പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളെജിൽ സംഘം രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമവിദ്യാർഥി കൊല്ലപ്പെട്ടത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു