India

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപകീർത്തി കേസിലെ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ കിട്ടിയാൽ രാഹുലിന്‍റെ അയോഗ്യത നീങ്ങും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ സൂറത്ത് കോടതി രാഹുലിനെ 2 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. തുടർന്ന് ശിക്ഷ വിധിക്ക് സ്റ്റേ ലഭിച്ചിരുന്നു. ഇന്ന് 11 മണിയോടെയാണ് കോടതി കേസ് പരിഗണിക്കുക.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനെരെയാണ് ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകിയത്. കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുലിനെ ലോക്സഭായിൽ നിന്നും അയോഗ്യനാക്കിയിരുന്നു.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു