India

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം

അപകീർത്തിക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് സിജെഎം കോടതി കണ്ടെത്തുകയും 2 വർഷത്തേക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം. സൂറത്ത് സിജെഎം ആയിരുന്ന ജസ്റ്റിസ് ഹദീരേഷ് എച്ച് വർമയെയാണ് രാജ്കോട്ട് ജില്ലാ ജഡ്ജിയായി നിയമിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനിരേ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

രാഹുൽ കുറ്റക്കാരനാണെന്ന് സിജെഎം കോടതി കണ്ടെത്തുകയും 2 വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ രാഹുൽ സെക്ഷൻസ് കോടതിയെ സമീപിച്ചെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചില്ല. തുടർന്ന് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേ ലഭിക്കാത്തതിനാൽ, പാർലമെന്‍റംഗത്വത്തിനു പ്രഖ്യാപിക്കപ്പെട്ട അയോഗ്യതയും തുടരുകയാണ്.

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പര്‍ക്കും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന: 10 സ്ഥാപനങ്ങൾ പൂട്ടിച്ചു

ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച സംഭവത്തിൽ വന്‍ ട്വിസ്റ്റ്; സ്ഫോടനത്തിനു കാരണം ചെറുബോംബ് !!

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

പാലക്കാട് തെരഞ്ഞെടുപ്പിൽ കനത്ത തോൽവി; രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ