Taj Mahal 
India

അനധികൃത നിർമിതികൾക്കു നടുവിൽ ശ്വാസം മുട്ടി താജ് മഹൽ

ലോകാദ്ഭുതത്തിന്‍റെ 500 മീറ്റർ അകലം വരെ നിർമാണ പ്രവർത്തനം പാടില്ലെന്നിരിക്കെ, 100 മുതൽ 300 മീറ്റർ വരെ മാത്രം അകലത്തിൽ സമീപകാലത്തു പോലും നിർമാണ പ്രവർത്തനങ്ങൾ നടന്നു

ആഗ്ര: ലോകാദ്ഭുതമായ താജ് മഹലിനു ചുറ്റും 470 അനധികൃത കെട്ടിടങ്ങൾ. റസ്റ്ററനുകളും കഫേകളും എംപോറിയങ്ങളുമെല്ലാമുണ്ട് താജിനു ചുറ്റുമുള്ള 500 മീറ്റർ നിയന്ത്രിത മേഖലയ്ക്കുള്ളിൽ തന്നെ.

ഈ കൈയേറ്റങ്ങളിൽ പലതും പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണ്. ഭൂരിപക്ഷം അനധികൃത കെട്ടിടങ്ങൾക്കുമെതിരേ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രാദേശിക അധികൃതർ ഇവ നീക്കം ചെയ്യാൻ നടപടികളൊന്നും ഇനിയും സ്വീകരിച്ചിട്ടില്ല.

നീക്കം ചെയ്യേണ്ട കെട്ടിടങ്ങളുടെ പട്ടിക കഴിഞ്ഞ വർഷം തന്നെ എഎസ്ഐ ഡയറക്റ്റർ ജനറൽ ഉത്തർ പ്രദേശ് സർക്കാരിനു കൈമാറിയിരുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പൊളിച്ചു നീക്കാനുള്ള നോട്ടീസ് നൽകാനും വരെ മാത്രമാണ് ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന് അധികാരമുള്ളത്. മേൽ നടപടികൾ സ്വീകരിക്കേണ്ടത് ആഗ്ര ഡെവലപ്പ്മെന്‍റ് അഥോറിറ്റിയും തദ്ദേശ ഭരണകൂടവുമാണ്.

500 മീറ്റർ അകലം വരെ നിയന്ത്രണ മേഖലയായി തുടരുമ്പോഴും, താജ് മഹലിന് 100 മുതൽ 300 മീറ്റർ വരെ മാത്രം അകലത്തിൽ 248 അനധികൃത നിർമാണ പ്രവർത്തനങ്ങൾ 2015-2022 കാലഘട്ടത്തിൽ നടത്തിയിട്ടുണ്ട്. 500 മീറ്റർ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്ത മേഖലയാണെന്ന് 2017 ഡിസംബറിൽ താജ് ട്രപ്പീസ്യം സോൺ (TTZ) അഥോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. താജ് മഹലിന്‍റെ സംരക്ഷണത്തിനായുള്ള പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാൻ സംവിധാനം വേണമെന്ന 1996ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ടിടിസെഡ്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത