India

തമിഴ്നാട്ടിൽ ഗവർണറെ കാണാൻ മുഖ്യമന്ത്രി; വൈകിട്ട് 5.30ന് കൂടിക്കാഴ്ച

ഗവർണർ മുൻപ് ക്ഷണിച്ചിരുന്നെങ്കിലും പ്രളയദുരിതങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടി കൂടിക്കാഴ്ച പിന്നത്തേക്ക് മാറ്റുകയായിരുന്നു

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ മുഖ്യമന്ത്രിക്ക് ശനിയാഴ്ച വൈകിട്ട് 5.30 ന് ഗവർണർ സമയം അനുവദിച്ചു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്. സംസ്ഥാന നിയമസഭാ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവെയ്ക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിർദേശിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഗവർണർ മുൻപ് ക്ഷണിച്ചിരുന്നെങ്കിലും പ്രളയദുരിതങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടി കൂടിക്കാഴ്ച പിന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോട് ചായ കുടിച്ചിട്ട് കാര്യമില്ലെന്ന തരത്തിലാണ് കൂടിക്കാഴ്ച തള്ളിയതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ