technical issues tvm-bangalore air india express urgency downed 
India

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി

തിരുച്ചിറപ്പള്ളി: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം 2 വിമാനങ്ങൾ സാങ്കേതിക തകരാറ് മൂലം യാത്ര റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ സാങ്കേതിക തകരാറ് മൂലം യാത്ര മുടങ്ങുന്നത് പതിവായിരിക്കുകയാണ്.

വെള്ളിയാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടെത്തിയതോടെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. ഇതേ ദിവസം പൂനയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ-858 വിമാനം രൺവേയിലൂടെ നീങ്ങിയതോടെ ലഗേജ് ട്രാക്‌ടറിലിടിച്ച് അപകടത്തിൽ പെടുകയും ചെയ്തിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ