India

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'ന് മുമ്പ് 'ഒരു രാജ്യം ഒരു വരുമാന നയം' നടപ്പാക്കണം; തേജസ്വി യാദവ്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനു മുമ്പ് ഒരു രാജ്യം ഒരു വരുമാന നയം എന്നൊരു സംവിധാനം ഏർപ്പെടുത്തണമെന്ന് ബിജെപി ശ്രമിക്കുന്നതെന്ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ആദ്യം രാജ്യത്ത് സാമ്പത്തിക നീതിനടപ്പിലാക്കട്ടെ. ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍റെ പൂർണാധികാരം കയ്യിക്കാലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു ശേഷം ഒരു രാജ്യം ഒരു പാർട്ടി, ഒരു രാജ്യം ഒരു നേതാവ്, ഒരു മതം എന്നൊക്കെ പറഞ്ഞ് വരും ഇതൊക്കെ അനാവശ്യ ചർച്ചകളാണെന്നും തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. പൊതു സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്താനുള്ള മാർഗങ്ങൾ പഠിക്കാനായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം