India

വാക്കു പാലിച്ചെങ്കിൽ ബിജെപിക്ക് പുതിയ സുഹൃത്തുക്കളെ തേടേണ്ടി വരില്ലായിരുന്നു: താക്കറെ

മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം പ​​​ങ്കി​​​ടാ​​​മെ​​​ന്നു 2019 നി​​​യ​​​മ​​​സ​​​ഭാ തെരഞ്ഞെടുപ്പിനു മുൻപ് അന്നു ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു

യാ​​​വ​​​ത്മ​​​ൽ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദം പ​​​ങ്കി​​​ടാ​​​മെ​​​ന്ന തീ​​​രു​​​മാ​​​നം 2019ൽ ​​​ബി​​​ജെ​​​പി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ന്ന് അ​​​വ​​​ർ​​​ക്കു പു​​​തി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കാ​​​യി പ​​​ര​​​വ​​​താ​​​നി വി​​​രി​​​ക്കേ​​​ണ്ടി വ​​​രി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ന്ന് ശി​​​വ​​​സേ​​​നാ (യു​​​ബി​​​ടി) നേ​​​താ​​​വ് ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ. വി​​​ദ​​​ർ​​​ഭ​​​യി​​​ലെ യാ​​​വ​​​ത്മ​​​ലി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം പ​​​ങ്കി​​​ടാ​​​മെ​​​ന്നു 2019 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പ് അ​​​ന്നു ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന അ​​​മി​​​ത് ഷാ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ബി​​​ജെ​​​പി പി​​​ന്മാ​​​റി. അ​​​തു​​​കൊ​​​ണ്ടാ​​​ണ് താ​​​ൻ എ​​​ൻ​​​ഡി​​​എ വി​​​ട്ട് കോ​​​ൺ​​​ഗ്ര​​​സി​​​നും എ​​​ൻ​​​സി​​​പി​​​ക്കു​​​മൊ​​​പ്പം ചേ​​​ർ​​​ന്ന​​​തെ​​​ന്നും ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ. അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​സി​​​പി​​​യെ സ്വീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ബി​​​ജെ​​​പി സ​​​ഖ്യ​​​ത്തി​​​ലു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​കു​​​മെ​​​ന്ന​​​റി​​​യാ​​​ൻ താ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് അ​​​യോ​​​ഗ്യ​​​രാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര അ​​​സം​​​ബ്ലി സ്പീ​​​ക്ക​​​ർ രാ​​​ഹു​​​ൽ ന​​​ർ​​​വേ​​​ക്ക​​​ർ ശി​​​വ​​​സേ​​​ന​​​യി​​​ലെ ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ക​​​ത്തു ന​​​ൽ​​​കി. അ​​​യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച് സ്പീ​​​ക്ക​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ​​​യ്ക്കൊ​​​പ്പ​​​മു​​​ള്ള 40 എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും ഉ​​​ദ്ധ​​​വി​​​നൊ​​​പ്പ​​​മു​​​ള്ള 14 എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു​​​മാ​​​ണു ക​​​ത്ത്. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ത​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന് ഉ​​​ദ്ധ​​​വ് അ​​​റി​​​യി​​​ച്ചു.

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം