Symbolic Image 
India

മോഷണത്തിന് 'ശുഭമുഹൂർത്തം' ചോദിച്ച് ജ്യോത്സ്യനടുത്ത്; പിന്നാലെ ഒരു കോടി കവർന്ന് കള്ളന്മാർ, പിന്നെ സംഭവിച്ചത്...

പുനെ: മഹാരാഷ്ട്രയിൽ വീട്ടിൽ അതിക്രമിച്ചു ക‍യറി കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കള്ളന്മാർക്കു സമയം കുറിച്ചു നൽകിയ ജോത്സ്യനെയും പൊലീസ് കൈയോടെ പിടികൂടി. പുണെ ജില്ലയിലെ ബാരാമതിയിലാണ് സംഭവം. നഗരത്തിന് പുറത്തുള്ള സാഗർ ഗോഫനെ എന്നയാളുടെ വീട്ടിലാണ് കവർച്ച നടത്തിയത്.

5 കവർച്ചക്കാർ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ അടിച്ച് വീഴ്ത്തി, ഭാര്യയെ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം 1 കോടിയോളം രൂപ കവർന്നു എന്നതാണ് പരാതി. 95 ലക്ഷം രൂപയും 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. സാഗറിന്‍റെ പരാതിയെ തുടർന്ന് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തി. ഇതിനിടെയിലാണ് സച്ചിൻ ജഗ്‌ധാനെ, റെയ്ബ ചവാൻ, രവീന്ദ്ര ഭോസാലെ, ദുര്യോധനൻ എന്ന ദീപക് ജാദവ്, നിതിൻ മോർ എന്നിവർ പിടിയിലാകുന്നത്.

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് മുൻപേ ഇവർ ശുഭമുഹൂർത്തത്തിനായി ജ്യോത്സ്യനെ സമീപിച്ച വിവരം പുറത്തുറിയുന്നത്. ജ്യോത്സ്യന്‍ കുറിച്ചു നൽകിയ അതേസമയത്താണ് മോഷണം നടത്തിയതെന്നും കള്ളന്മാർ വെളിപ്പെടുത്തി. തുടർന്ന് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് ജോത്സ്യനായ രാമചന്ദ്ര ചാവയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും മോഷണം പോയ പണത്തിൽ നിന്നുള്ള 76 ലക്ഷം രൂപയും കണ്ടെടുത്തതായും മോഷണത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൂനെ റൂറൽ പൊലീസ് അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ