ഗുര്‍പത്‌വന്ത് സിങ് പന്നുൻ 
India

ഭീഷണി സന്ദേശം; ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി‌

ന്യൂഡൽഹി: ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷാനിർദേശങ്ങളുമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. നവംബർ 19ന് എയർഇന്ത്യ വിമാനങ്ങൾക്കെതരേയും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനെതിരേയും ആക്രമണം ഉണ്ടായേക്കുമെന്ന തരത്തില്‍ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുനിന്‍റെ ഭീഷണി സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാൻ നീക്കം തുടങ്ങിയത്.

ഡൽഹി വിമാനത്താവളത്തിൽ സന്ദർശക പാസ് നൽകുന്നത് അവസാനിപ്പിക്കാൻ ബിസിഎഎസ് നിർദേശം നൽകി. പഞ്ചാബില്‍ എല്ലാ എയര്‍ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

ഇന്ത്യയില്‍ ഉടനീളമുള്ള വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍, ഹെലിപാഡ്, ഫ്‌ളൈങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയ്‌നിങ് കേന്ദ്രങ്ങൾ എന്നിവയ്‌ക്കെതിരേയും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട് . എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും ഭീഷണിസന്ദേശം പുറത്തിറക്കിയ വിഘടനവാദിക്കെതിരെ നടപടി എടുക്കാനും കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു