India

വിദേശ വിനിമയച്ചട്ട ലംഘനം; ടീന അംബാനി ഇഡിക്കു മുന്നിൽ ഹാജരായി

ന്യൂഡൽഹി: വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് വിളിച്ചുവരുത്തി. അനിൽ‌ അംബാനിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഫെമ നിയമമവുമായി ബന്ധപ്പെട്ട് ടീനയെയും ഇഡി ചോദ്യം ചെയ്യുന്നത്.

കേസ് വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല. റിലയൻസ് അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാനാണ് അനിൽ അംബാനി. യെസ് ബാങ്ക് പ്രമോട്ടർ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ 2020ൽ അനിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിട്ടുള്ള 814 കോടിയിലധികം നിക്ഷേപിച്ചതിൽ നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി അംബാനിക്ക് അദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. നികുതിയായി 420 കോടി രൂപയും പലിശയുമാണ് പിഴയായി അടക്കേണ്ടി വരിക.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്