അഭിഷേക് ബാനർജി 
India

തൊഴിൽ തട്ടിപ്പ്: തൃണമൂൽ എംപി അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്യുന്നു

ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതിനാൽ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ യോഗം ബാനർജി ഒഴിവാക്കുകയായിരുന്നു.

കോൽക്കൊത്ത: പശ്ചിമ ബംഗാളിലെ തൊഴിൽ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി എൻഫോഴ്സ്മെന്‍റിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ 11.30ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ബാനർജി ഇഡിക്കു മുന്നിൽ ഹാജരായി. ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതിനാൽ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ യോഗം ബാനർജി ഒഴിവാക്കുകയായിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ബാനർജിയുടെ മൂന്ന് സഹപ്രവർത്തകരെ ചോദ്യം ചെയ്തതായി ഇഡി വ്യക്തമാക്കി. ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനിയുമായി ബാനർജിയുടെ ബന്ധം എന്താണെന്ന് കണ്ടെത്തുന്നതിനായാണ് ചോദ്യം ചെയ്യൽ.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?