ഉജ്ജയിൻ: അനധികൃതമായി മാംസവില്‍പന നടത്തിയതിനെ തുടർന്ന് 10 കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തുറസായ സ്ഥലങ്ങളില്‍ നടക്കുന്ന മാംസവില്‍പന തടയണമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടകള്‍ പൊളിക്കുന്ന നടപടി ഊര്‍ജിതമാക്കിയത്.
ഇതിനിടെ ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് 3 പേരുടെ വീടുകളും ഇത്തരത്തില്‍ പൊളിച്ചു നീക്കി. ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ദേവേന്ദ്ര താക്കൂറിനു നേരെ ആക്രമണമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ബിലാല്‍, ഫാറൂഖ് റെയിന്‍, അസ്ലാം എന്നിവരുടെ വീടുകളാണ് പൊളിച്ച് കളഞ്ഞത്. എന്നാല്‍ ഇവരുടെ വീടിരുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്നും അതിനാലാണ് വീട് പൊളിച്ചതെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.