ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: അംഗീകാരം നൽകി കേന്ദ്രം 
India

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: അംഗീകാരം നൽകി കേന്ദ്രം, ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡൽഹി: ഒരു രാജ്യ ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്രം അംഗീകാരം നൽകി. ശൈത്യകാല സമ്മേളനത്തിൽ ബിൽ‌ പാർലമെന്‍റിൽ അവതരിപ്പിക്കും.

ലോക്സഭാ , നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനായാണ് പുതിയ സംവിധാനം ലക്ഷ്യം വയ്ക്കുന്നത്. അടിക്കടി തെരഞ്ഞെടുപ്പു നടത്തുന്നത് രാജ്യത്തിന്‍റെ വികസനത്തിന് തടസമാകുമെന്നാണ് സർക്കാരിന്‍റെ വിശദീകരണം. 2014 മുതൽ മോദി സർക്കാർ ഈ നിർദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും പിന്നീട് നൂറു ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്താനുമാണ് കോവിന്ദ് പാനൽ നിർദേശിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒറ്റ തെരഞ്ഞെടുപ്പിന് പിന്തുണ നൽ‌കുമെന്ന് ജനതാദൾ-യു വ്യക്തമാക്കിയിട്ടുണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി