India

കേന്ദ്ര മന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലേക്ക്

ന്യൂഡൽഹി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുബാംഗങ്ങളെയും പരുക്കേറ്റവരെയും സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി കീർത്തിവർധൻ സിങ്ങിനെ നിയോഗിച്ചു. സിങ്ങിനോട് അടിയന്തരമായി കുവൈറ്റിലെത്താനാണു നിർദേശം.

ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഏറ്റവും പെട്ടെന്നു നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു. ദുരന്തത്തിൽപ്പെട്ടവർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പർ ഏർപ്പെടുത്തി- +965-65505246.

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക മുബാറക് അൽ കബീർ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. 11 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 10 പേർ വൈകാതെ ആശുപത്രി വിടുമെന്നും അവശേഷിക്കുന്ന ഒരാൾ അപകടനില തരണം ചെയ്തെന്നും ആദർശ് സ്വൈക.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്