ഗോണ്ട: സഹോദരന്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്തതിന് യുവതിയുമായി ഭർത്താവ് മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തി. ഉത്തർപ്രദേശിൽ ഗോണ്ട ജില്ലയിലെ ധനപുരിലുള്ള തരുണ യുവതിയാണു സൗദി അറേബ്യയിലുള്ള ഭർത്താവ് റാഷിദിനെതിരേ പരാതി നൽകിയത്.
സഹോദരൻ ഷാക്കിറിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ തരുണം തന്റെ വൃക്ക നൽകുകയായിരുന്നു. ഭർത്താവിന്റെ സമ്മതം വാങ്ങിയശേഷമായിരുന്നു ശസ്ത്രക്രിയയ്ക്കു വിധേയയായത്. എന്നാൽ, വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വൃക്കയ്ക്ക് പ്രതിഫലമായി 40 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു റാഷിദ്. തരുണ വിസമ്മതിച്ചതോടെ വാട്ട്സാപ്പ് സന്ദേശത്തിലൂടെ വിവാഹബന്ധം വേർപെടുത്തിയതായി അറിയിച്ചു. 20 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കേസ് രജിസ്റ്റർ ചെയ്ത ധനപുർ പൊലീസ് തരുണയ്ക്ക് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചു.
തന്റെ സമ്മതമില്ലാതെ പുരികം ഭംഗിയാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞമാസം കാൺപുരിൽ മുസ്ലിം യുവതിയെ ഭർത്താവ് വിഡിയൊ കോൾ വിളിച്ച് മുത്തലാഖ് ചൊല്ലിയിരുന്നു