ഉത്തരകാശി: പ്രതിസന്ധികളെ പരിശ്രമം കൊണ്ടു തോൽപ്പിച്ച രക്ഷാപ്രവർത്തകരും അനിശ്ചിതത്വത്തെ മനക്കരുത്തുകൊണ്ട് മറികടന്ന തൊഴിലാളികളും ചേർന്നപ്പോൾ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 പേരും സുരക്ഷിതരായി ജീവിതത്തിലേക്ക്. വൈകിട്ട് ഏഴു മണിയോടെ തുരങ്കകവാടത്തിൽ ഇരുട്ടുപരന്നു തുടങ്ങിയപ്പോൾ തൊഴിലാളികൾ രക്ഷാകവാടത്തിലൂടെ പുതുവെളിച്ചം കണ്ടു. 17 ദിവസമായി രാജ്യമാകെ നടന്ന പ്രാർഥനകൾ സഫലം.
7.05നാണ് ആദ്യ തൊഴിലാളിയെ പുറത്തെത്തിച്ചത്. ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ട് മറ്റുള്ളവരും പുറത്തെത്തി. പൈപ്പ് സ്ഥാപിച്ചുണ്ടാക്കിയ രക്ഷാമാർഗത്തിലൂടെ പുറത്തെത്തിയ തൊഴിലാളികളെ സഹപ്രവർത്തകരും കേന്ദ്ര മന്ത്രി വി.കെ. സിങ്ങും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നു സ്വീകരിച്ചു. തുരങ്കകവാടത്തിൽ കാത്തുനിന്ന ബന്ധുക്കളും നാട്ടുകാരും മധുരം വിതരണം ചെയ്തും ഭാരത് മാതാ കീ ജയ് വിളികളോടെയും സന്തോഷം പങ്കുവച്ചു.തുടർന്ന് നേരത്തേ തയാറാക്കി നിർത്തിയ ആംബുലൻസുകളിൽ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച് വിശദപരിശോധനയ്ക്കു വിധേയരാക്കി. പതിനേഴു ദിവസവും അസാധാരണ മനക്കരുത്ത് പുലർത്തിയ തൊഴിലാളികളെയും വിശ്രമമില്ലാതെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും റെയ്ൽവേ സുരക്ഷാ വിഭാഗവുമടക്കം വിവിധ ഏജൻസികൾ സംയുക്തമായായിരുന്നു രക്ഷാപ്രവർത്തനം.
രക്ഷാമാർഗം തുരക്കാൻ ഉപയോഗിച്ച ഓഗർ മെഷീൻ തകർന്നതോടെ പ്രതിസന്ധിയിലായ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണു പൂർത്തിയാക്കിയത്. കരസേനയുടെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അവശേഷിച്ച ഭാഗം വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ച് തുരക്കുകയായിരുന്നു. തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയ ഭാഗത്തേക്ക് എത്താൻ 60 മീറ്ററോളം ദൂരത്തിൽ മണ്ണും കോൺക്രീറ്റും ചേർന്ന അവശിഷ്ടങ്ങൾ നീക്കേണ്ടിയിരുന്നു. ഇതിനുള്ളിലൂടെ ഒരാൾക്കു നൂഴ്ന്നു പോകാവുന്ന പൈപ്പ് സ്ഥാപിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുടക്കത്തിൽ 0.9 മീറ്ററും പിന്നീട് 0.8 മീറ്ററും വ്യാസമുള്ള പൈപ്പുകളാണു സ്ഥാപിച്ചത്.
47 മീറ്റർ തുരന്നു പൈപ്പ് സ്ഥാപിച്ചപ്പോൾ ഓഗർ മെഷീൻ തകരുകയും ദൗത്യം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. തുടർന്ന് മലമുകളിൽ നിന്നു താഴേക്കു രക്ഷാമാർഗം തുരക്കാനുള്ള നടപടികളും തുടങ്ങി. എന്നാൽ, ഏറ്റവും സുരക്ഷിത മാർഗമെന്ന നിലയിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രക്രിയയ്ക്ക് ശ്രമം തുടർന്നു. ഹൈദരാബാദിൽ നിന്നു പ്ലാസ്മ കട്ടർ എത്തിച്ച് പൈപ്പിനുള്ളിൽ കുടുങ്ങിയ യന്ത്രഭാഗങ്ങൾ മുറിച്ചു നീക്കിയതോടെയാണ് തൊഴിലാളികളെ ഉപയോഗിച്ച് രക്ഷാമാർഗം തുരക്കുക എന്ന ആശയത്തിലേക്കെത്തിയത്. ഇന്നലെ രാവിലെ തന്നെ ദൗത്യം വിജയത്തിലേക്കടുക്കുന്നുവെന്ന പ്രതീക്ഷ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി പങ്കുവച്ചിരുന്നു. അഞ്ചു മീറ്ററിൽ താഴെ മാത്രമാണു ലക്ഷ്യത്തിലേക്ക് എന്നായതോടെ രാജ്യമാകെ ആഹ്ലാദത്തിലായെങ്കിലും മുൻപു പലതവണയും അവസാന നിമിഷം വെല്ലുവിളികളുണ്ടായതിനാൽ ആശങ്ക അവസാനിച്ചിരുന്നില്ല. ഒടുവിൽ എല്ലാ അനിശ്ചിതത്വത്തിനും വിരാമമിട്ട് വൈകിട്ട് ആറരയോടെ പൈപ്പ് സ്ഥാപിക്കുന്നത് പൂർത്തിയായി. തുടർന്ന് തുരങ്കത്തിനുള്ളിൽ തൊഴിലാളികൾക്ക് പ്രാഥമിക വൈദ്യപരിശോധന നടത്തി. ഇതിനുശേഷമായിരുന്നു സ്ട്രെച്ചറിൽ ഓരോരുത്തരെയായി പുറത്തെത്തിച്ചത്.
കഴിഞ്ഞ 12ന് പുലർച്ചെ 5.30നാണു ചാർധാം തീർഥാടന പാതയിൽ സിൽക്യാരയ്ക്കും ബാർക്കോട്ടിനുമിടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞത്. സിൽക്യാരയിലെ തുരങ്കകവാടത്തിൽ നിന്ന് 270 മീറ്റർ ഉള്ളിലായിരുന്നു അപകടം. ഇതിനപ്പുറം രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള ഭാഗത്തായിരുന്നു തൊഴിലാളികൾ. തുരങ്കത്തിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെയായിരുന്നു ആദ്യ ദിവസങ്ങളിൽ തൊഴിലാളികൾക്ക് വെള്ളവും മരുന്നും നൽകിയത്. ഉണങ്ങിയ പഴങ്ങൾ പോലെ ജീവൻ നിലനിർത്താനുള്ള ഭക്ഷ്യ വസ്തുക്കളും ശ്വാസവായുവും എത്തിക്കാനും ഈ ചെറിയ പൈപ്പ് മാത്രമായിരുന്നു ആശ്രയം. പിന്നീട് ആറിഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതോടെ ഭക്ഷണമെത്തിക്കാൻ എളുപ്പമായി. കൂടാതെ ഇവരോട് ആശയവിനിമയവും മെച്ചപ്പെട്ടു. ഇതിനിടെ, തുരങ്കത്തിലേക്ക് എൻഡോസ്കോപിക് ക്യാമറയെത്തിച്ച് ദൃശ്യങ്ങൾ പകർത്താനും ടെലിഫോൺ കണക്ഷൻ ഏർപ്പെടുത്താനുമായി. തുരങ്കത്തിൽ വൈദ്യുതി ബന്ധമുണ്ടായിരുന്നതിനാൽ വെളിച്ചമുണ്ടായിരുന്നെന്നതും അനുഗ്രഹമായി.
സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും റെയ്ൽവേ സുരക്ഷാ വിഭാഗവുമടക്കം വിവിധ ഏജൻസികൾ സംയുക്തമായായിരുന്നു രക്ഷാപ്രവർത്തനം.
രക്ഷാമാർഗം തുരക്കാൻ ഉപയോഗിച്ച ഓഗർ മെഷീൻ തകർന്നതോടെ പ്രതിസന്ധിയിലായ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണു പൂർത്തിയാക്കിയത്. കരസേനയുടെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അവശേഷിച്ച ഭാഗം വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ച് തുരക്കുകയായിരുന്നു. തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയ ഭാഗത്തേക്ക് എത്താൻ 60 മീറ്ററോളം ദൂരത്തിൽ മണ്ണും കോൺക്രീറ്റും ചേർന്ന അവശിഷ്ടങ്ങൾ നീക്കേണ്ടിയിരുന്നു. ഇതിനുള്ളിലൂടെ ഒരാൾക്കു നൂഴ്ന്നു പോകാവുന്ന പൈപ്പ് സ്ഥാപിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുടക്കത്തിൽ 0.9 മീറ്ററും പിന്നീട് 0.8 മീറ്ററും വ്യാസമുള്ള പൈപ്പുകളാണു സ്ഥാപിച്ചത്.
47 മീറ്റർ തുരന്നു പൈപ്പ് സ്ഥാപിച്ചപ്പോൾ ഓഗർ മെഷീൻ തകരുകയും ദൗത്യം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. തുടർന്ന് മലമുകളിൽ നിന്നു താഴേക്കു രക്ഷാമാർഗം തുരക്കാനുള്ള നടപടികളും തുടങ്ങി. എന്നാൽ, ഏറ്റവും സുരക്ഷിത മാർഗമെന്ന നിലയിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രക്രിയയ്ക്ക് ശ്രമം തുടർന്നു. ഹൈദരാബാദിൽ നിന്നു പ്ലാസ്മ കട്ടർ എത്തിച്ച് പൈപ്പിനുള്ളിൽ കുടുങ്ങിയ യന്ത്രഭാഗങ്ങൾ മുറിച്ചു നീക്കിയതോടെയാണ് തൊഴിലാളികളെ ഉപയോഗിച്ച് രക്ഷാമാർഗം തുരക്കുക എന്ന ആശയത്തിലേക്കെത്തിയത്. രാവിലെ തന്നെ ദൗത്യം വിജയത്തിലേക്കടുക്കുന്നുവെന്ന പ്രതീക്ഷ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി പങ്കുവച്ചിരുന്നു. അഞ്ചു മീറ്ററിൽ താഴെ മാത്രമാണു ലക്ഷ്യത്തിലേക്ക് എന്നായതോടെ രാജ്യമാകെ ആഹ്ലാദത്തിലായെങ്കിലും മുൻപു പലതവണയും അവസാന നിമിഷം വെല്ലുവിളികളുണ്ടായതിനാൽ ആശങ്ക അവസാനിച്ചിരുന്നില്ല. ഒടുവിൽ എല്ലാ അനിശ്ചിതത്വത്തിനും വിരാമമിട്ട് വൈകിട്ട് ആറരയോടെ പൈപ്പ് സ്ഥാപിക്കുന്നത് പൂർത്തിയായി. തുടർന്ന് തുരങ്കത്തിനുള്ളിൽ തൊഴിലാളികൾക്ക് പ്രാഥമിക വൈദ്യപരിശോധന നടത്തി. ഇതിനുശേഷമായിരുന്നു സ്ട്രെച്ചറിൽ ഓരോരുത്തരെയായി പുറത്തെത്തിച്ചത്.