Biren Singh during his discussion with Amit Shah 
India

‘‘സാഹചര്യം മെച്ചപ്പെടുന്നു‘‘; അമിത് ഷായുമായി മണിപ്പൂർ മുഖ്യമന്ത്രി ചർച്ച നടത്തി

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇരുവരും ചർച്ചചെയ്തു. ഏതാനും മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിൽ‌ സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരുന്നതായും ബിരേൻ സിങ് കൂടിക്കാഴ്ച്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം, മണിപ്പൂരിൽ ഓഗസ്റ്റ് 29 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങൾ സമ്മേളനത്തിൽ വിലയിരുത്തും.

എന്നാൽ സഭാസമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് കുകി വിഭാഗക്കാരായ എംഎൽഎമാർ അറിയിച്ചു. ബിജെപിയിൽ നിന്നുള്ള എംഎൽഎമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. നാഗാ സമാധാന ചർച്ചകളും ഫലം കാണാത്ത സാഹചര്യകത്തിൽ അവരും യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

ബ്രിജ് ഭൂഷണെതിരേ സമരം ചെയ്യാൻ പ്രേരിപ്പിച്ചത് ബബിത ഫോഗട്ട്: സാക്ഷി മാലിക്

പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും; സതീശനെതിരേ ആഞ്ഞടിച്ച് ഷാനിബിന്‍റെ വാർത്താ സമ്മേളനം

ദിവ‍്യയെ നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; ദിവ‍്യയുടെ വാദം തള്ളി കലക്റ്റർ

ഇടക്കാല ജാമ്യം തുടരും; നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി