Vice President hoisted national flag at the new Parliament building 
India

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പതാക ഉയർത്തി ഉപരാഷ്ട്രപതി

5 ദിവസത്തെ പ്രത്യേക സമ്മേളനത്തിനു ഒരു ദിവസം മുൻപേയാണ് പുതിയ മന്ദിരത്തിൽ പതാക ഉയർത്തിയത്.

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്‍റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവൻഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പശ്ചിമ ബംഗാൾ പിസിസി പ്രസിഡന്‍റും എംപിയുമായ അധിർ ചൗധരി, രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി എന്നിവരും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത് ആശംസകളറിയിച്ചു.

5 ദിവസത്തെ പ്രത്യേക സമ്മേളനത്തിനു ഒരു ദിവസം മുൻപേയാണ് പുതിയ മന്ദിരത്തിൽ പതാക ഉയർത്തുന്നത്. പാർലമെന്‍റ് പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിലായിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ലോക് സഭാ സെക്രട്ടേറിയറ്റ് പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവരം പുറത്തു വിട്ടിരിക്കുന്നത്.

അതേ സമയം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. പതാക ഉയർത്തൽ ചടങ്ങിലേക്കുള്ള ക്ഷണം ഏറെ വൈകിപ്പോയതിലുള്ള നിരാശ പങ്കു വച്ചു കൊണ്ട് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിക്ക് കത്തെഴുതിയിട്ടുണ്ട്. കോൺഗ്രസ് വർകിങ് കമ്മിറ്റിയുടെ യോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 വരെ ഹൈദരാബാദിലാണെന്നും വൈകിയ വേളയിൽ തിരിച്ച് ഡൽഹിയിൽ എത്തുക എന്നത് തനിക്ക് സാധ്യമല്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം