India

ഉപരാഷ്‌ട്രപതി ഞായറാഴ്ച കേരളത്തിൽ

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഞായറാഴ്ച തലസ്ഥാനത്തെത്തും. പത്നി സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടാകും.

വൈകിട്ട് 4.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി അവിടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം 5ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കും. അവിടെനിന്നു രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.

22നു രാവിലെ 9ന് ക്ലിഫ് ഹൗസിൽ വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്കു 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കണ്ണൂലേക്കു മടങ്ങും.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി