പശ്ചിമഘട്ടം പരിസ്ഥിതി ദുർബലം; കരട് വിജ്ഞാപനമിറക്കി കേന്ദ്രം 
India

പശ്ചിമഘട്ടം പരിസ്ഥിതി ദുർബലം; കരട് വിജ്ഞാപനമിറക്കി കേന്ദ്രം

അന്തിമ വിജ്ഞാപനം വരുന്നതോടെ കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡൽഹി: പശ്ചിമ ഘട്ടത്തിലെ 57,000 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. വയനാട്ടിലെ 13 വില്ലെജുകൾ ഉൾപ്പെടെ കേരളത്തിലെ 10,000ഓളം ചതുരശ്ര കിലോമീറ്റർ പ്രദേശം വിജ്ഞാപനത്തിന്‍റെ പരിധിയിൽ വരും. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 31നായിരുന്നു നടപടി. പശ്ചിമ ഘട്ടത്തിന്‍റെ 36% ഇതോടെ, പരിസ്ഥിതി ദുർബല മേഖലയാകും. ഇവിടെ നിർമാണങ്ങൾക്കുൾപ്പെടെ നിയന്ത്രണമുണ്ടാകും.

പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ 60 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. പൊതു പ്രതികരണം കൂടി കണക്കിലെടുത്താകും അന്തിമ വിജാഞാപനം. മഹാരാഷ്‌ട്ര, കർണാടക, കേരള, തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി 56,826 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചത്. കേരളത്തിൽ 9,994 ചതുരശ്ര കിലോമീറ്ററിലാകും നിയന്ത്രണം. വയനാട്ടിലെ പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരണം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, താരിയോട്, വെള്ളരിമല വില്ലെജുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്.

ഇത് ആറാംതവണയാണു കേന്ദ്ര സർക്കാർ പശ്ചിമ ഘട്ടത്തെ സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 2022ലായിരുന്നു അവസാനത്തേത്. അന്ന് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി അന്തിമ വിജ്ഞാപനം തയാറാക്കാൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. അന്തിമ വിജ്ഞാപനം വരുന്നതോടെ ഇവിടെ ഖനനം, താപ വൈദ്യുത പദ്ധതികൾ, ചുവപ്പ് കാറ്റഗറിയിൽപ്പെടുന്ന വ്യവസായങ്ങൾ തുടങ്ങിയവ നിരോധിക്കപ്പെടും. നിലവിലുള്ള ഖനനം 5 വർഷം കൊണ്ട് അവസാനിപ്പിക്കണം. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും. 20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് അനുമതിയുണ്ടാവില്ല.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും