ബംഗളൂരു: സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന‍്യ യാത്രാ പദ്ധതിയായ ശക്തി പദ്ധതിയിൽ മാറ്റം വരുത്തില്ലെന്ന് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡി.കെ. ശിവകുമാറിനെ വേദിയിലിരുത്തിയായിരുന്നു ഖാർഗെയുടെ പരാമർശം. ശിവകുമാറിന്‍റെ പരാമർശം ആശയകുഴപ്പത്തിന് വഴിവച്ചതായും എന്നാൽ കർണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്ന് ഖാർഗെ വ‍്യക്തമാക്കി.
ഇന്ദിരാഗാന്ധിയുടെ ചരമവാർഷികാചരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദേഹം ഈ കാര‍്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ നിലപാട് തിരുത്തി. തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ക്ഷേമപദ്ധതികൾ രാജ‍്യത്തിന് തന്നെ മാതൃകയാണെന്നും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ശിവകുമാർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സൗജന‍്യ ബസ് യാത്ര വാഗ്ധാനം ചെയ്യുന്ന പദ്ധതിയാണ് ശക്തി പദ്ധതി. കഴിഞ്ഞ ദിവസം ശക്തി പദ്ധതി പുനപരിശോധിക്കുമെന്ന് ശിവകുമാർ പറഞ്ഞിരുന്നു. തുടർന്ന് വലിയ വിവാദങ്ങൾക്ക് ഇടയായി.