BJP flag file
India

ജിഎസ്ടി ചോദ്യം ചെയ്ത യുവതിയെ മർദിച്ച് ബിജെപി പ്രവർത്തകർ

തിരുപ്പൂർ: അനുപ്പർപാളയം ആത്തുപാളയത്തു വച്ച് യുവതിയെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. വസ്ത്രവ്യാപാരം നടത്തുന്ന സംഗീത എന്ന യുവതിക്കാണ് പരുക്കേറ്റത്. ബിജെപി സ്ഥാനാർഥിക്കു വോട്ടഭ്യർഥിച്ച് എത്തിയ പ്രവർത്തകരോടു സാനിറ്ററി നാപ്കിന് ഉൾപ്പെടെ ജിഎസ്ടി ഏർപ്പെടുത്തിയതു ന്യായമാണോ എന്നു ചോദിച്ചതിനെ തുടർന്നാണ് യുവതിയെ മർദിച്ചത്.

യുവതിയെ കടയോടു ചേർന്നുള്ള വീട്ടിൽ കയറിയാണ് ആക്രമിച്ചത്. സംഭവത്തിന്‍റെ വിഡിയോ പകർത്തിയ ആൾക്കും മർദനമേറ്റു. ഇയാളുടെ ഫോൺ പ്രവർത്തകർ പിടിച്ചുവാങ്ങി. ബിജെപി പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ അനുപ്പർപാളയം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു