അനന്തരാവകാശിയായി ആൺകുഞ്ഞില്ല: വാടകക്കാരന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 
India

അനന്തരാവകാശിയായി ആൺകുഞ്ഞില്ല: വാടകക്കാരന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഉത്തർപ്രദേശ്: അനന്തരാവകാശിയായി ആണ്‍കുഞ്ഞില്ല എന്ന സഹോരന്‍റെ ഭാര്യയുടെ സങ്കടത്തെ തുടര്‍ന്ന് വാടകക്കാരുടെ മകനെ തട്ടിക്കൊണ്ടുപോയി യുവതി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഒക്ടോബർ 4ന് വീടിന് പുറത്ത് കളിക്കുകയായിരുന്ന 3 വയസുകാരനെ കാണാതാവുകയായിരുന്നവെന്ന് കുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയോടൊപ്പം സമീപത്തെ മാർക്കറ്റിലേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പൊലീസ് കണ്ടെത്തിയത്.

അമ്മയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്ന് കൗമാരക്കാരന്‍ പൊലീസിനോട് പറഞ്ഞു. തന്‍റെ സഹോദരന് രണ്ട് പെണ്‍മക്കളാണ് എന്നും അനന്തരാവകാശിയായി ഒരു ആണ്‍കുട്ടി വേണം എന്ന ആഗ്രഹത്തെ തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്