രാഹുൽ ഗാന്ധി 
India

വനിതാ സംവരണ ബിൽ, ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: രാഹുൽ ഗാന്ധി

ഒബിസി വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ന്യൂഡൽഹി: ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ബിജെപി സർക്കാർ വനിതാ സംവരണ ബിൽ അവതരിപ്പിച്ചതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വനിതാ സംവരണ ബിൽ എത്രയും പെട്ടെന്ന നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വനിതാ സംവരണ ബിൽ സ്ത്രീ ശാക്തീകരണത്തിൽ വലിയ പങ്കു വഹിക്കുന്നതാണെന്നതിൽ സംശയമില്ല. എന്നാൽ അതു നടപ്പിലാക്കാൻ സെൻസസും മണ്ഡലപുനർനിർണയവും കഴിയണമെന്നാണ് ബില്ലിലുള്ളത്. നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിൽ ഉറപ്പില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒബിസി വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജനസംഖ്യ അനുസരിച്ചുള്ള പ്രാതിനിധ്യം അവർക്കു ലഭിക്കണം. അതിനായി ജാതി സെൻസസ് പൂർത്തിയാക്കേണ്ടതുണ്ട്. ഒബിസി എംഎൽഎമാരെയും എംപിമാരെയും മുന്നിൽ നിർത്തുക മാത്രമാണ് ബിജെപി ചെയ്യുന്നത്. നിയമ നിർമാണത്തിൽ അവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള സെക്രട്ടറി പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത്. 90 പേരിൽ നിന്നാണ് എണ്ണം 3 ആയി കുറഞ്ഞതെന്നും രാഹുൽ ആരോപിച്ചു.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video