റെയിൽവെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരണം; ട്രെയിനിടിച്ച് ദമ്പതികളും മൂന്നു വയസുള്ള മകനും മരിച്ചു Symbolic image
India

റെയിൽവെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരണം; ട്രെയിനിടിച്ച് ദമ്പതികളും മൂന്നു വയസുള്ള മകനും മരിച്ചു

ഓയിൽ റെയിൽവെ ക്രോസിങിലെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കവെ ട്രാക്കിലൂടെ എത്തിയ പാസഞ്ചർ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു

ലക്നൗ: റെയിൽവെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് ദമ്പതികളും മൂന്നു വയസുള്ള മകനും മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുള്ള ഉമൈറിയ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലയിലുള്ള ലഹർപൂർ സ്വദേശികളായ മുഹമ്മദ് അഹ്മദ് (26), ഭാര്യ നജ്നീൻ (24), മൂന്ന് വയസുള്ള മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്.

ഓയിൽ റെയിൽവെ ക്രോസിങിലെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കവെ ട്രാക്കിലൂടെ എത്തിയ പാസഞ്ചർ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. രാവിലെ 11 മണിയോടൊണ് അപകടം സംഭവിച്ചത്. ഗ്രാമീണർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട ദമ്പതികൾ തങ്ങളുടെ മകനെയും കൂടി ഉൾപ്പെടുത്തി സ്ഥിരമായി വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറ‌ഞ്ഞു.

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം