മധ‍്യപ്രദേശിൽ ക്ഷേത്ര മതിൽ തകർന്നു വീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം 
News

മധ‍്യപ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 9 കുട്ടികൾക്ക് ദാരുണാന്ത‍്യം

കഴിഞ്ഞ ദിവസം രേവ ജില്ലയിൽ കുട്ടികൾ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിനിടെ കെട്ടിടത്തിന്‍റെ മതിൽ തകർന്നു വീണ് 4 കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

ഭോപ്പാൽ: മധ‍്യപ്രദേശിലെ സാഗർ ജില്ലയിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി, പരുക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ര‍ക്ഷിക്കാനായില്ല.

ഞായറാഴ്ച് രാവിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ കുട്ടികൾ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അവധി ദിവസമായതിനാൽ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുൾഡോസർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കുട്ടികളെ പുറത്തെടുത്തത്. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സാഗർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ‍്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ രേവ ജില്ലയിൽ കുട്ടികൾ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെട്ടിടത്തിന്‍റെ മതിൽ തകർന്ന് വീണ് നാല് കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ