യുഎഇയിലെ വിദ്യാർഥികൾക്ക് സിവിൽ സർവീസ്, മെഡിക്കൽ പരിശീലനത്തിന് അബുദാബിയിൽ അക്കാദമി തുടങ്ങുന്നു 
Pravasi

യുഎഇയിലെ വിദ്യാർഥികൾക്ക് സിവിൽ സർവീസ്, മെഡിക്കൽ പരിശീലനത്തിന് അബുദാബിയിൽ അക്കാദമി തുടങ്ങുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാർഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുളള പ്രാവീണ്യം നല്‍കുകയെന്നുളളതാണ് പ്രധാന ലക്ഷ്യം

ദുബായ്: ഇന്ത്യയിലെ സിവിൽ സർവീസ്, മെഡിക്കൽ പരീക്ഷകൾക്ക് യുഎഇയിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് അക്കാദമി തുടങ്ങുമെന്ന് മലയാളി സംരംഭകർ അറിയിച്ചു. ഓണ്‍ലൈനിലൂടെയാണ് എഡ്യുവിസ്ഡം അക്കാദമി പരിശീലനം നൽകുന്നത്. പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന സെമിനാറുകളുമുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാർഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുളള പ്രാവീണ്യം നല്‍കുകയെന്നുളളതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.

നിലവില്‍ ജൂനിയർ ഐഎഎസ്, ഡോക്ടർ ജൂനിയർ എന്നിങ്ങനെ രണ്ട് കോഴ്സുകളിലായി പ്രവേശനം നൽകും. ഭാവിയില്‍ കൂടുതല്‍ കരിയർ മേഖലകളിലേക്കും കടക്കുമെന്നും എഡ്യുവിസ്ഡം അക്കാദമി പ്രതിനിധികള്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്‌ടോബർ 27 ന് അബുദാബി കണ്‍ട്രി ക്ലബില്‍ വൈകീട്ട് അഞ്ച് മണിക്ക് പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങള്‍ എഡ്യുവിസ്ഡം അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അനില്‍ സ്വരൂപ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. കേരള മുൻ ഡിജിപി റിഷിരാജ് സിംഗ് ഐപിഎസ് പ്രത്യേക പ്രഭാഷണം നടത്തും.

ഷാഹിദ് തിരുവളളൂർ ഐഐഎസ്, ഡോ അനുരൂപ് സണ്ണി, അഭിഭാഷകയായ നജ്മ തബ്ഷീറ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ, അക്കാദമി ഡയറക്ടർ ഡോ മുഹമ്മദ് റാഫി, മാനേജിങ് പാർട്നർമാരായ എന്‍ ജോയ്, സഹീർ സികെ, ഖാലിദ് എന്നിവർ പങ്കെടുത്തു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ