എ‍യർ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി കുറച്ച തീരുമാനം പിൻവലിച്ചു 
Pravasi

എ‍യർ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി കുറച്ച തീരുമാനം പിൻവലിച്ചു

30 കിലോഗ്രാമായിരുന്ന ബാഗേജ് പരിധി 20 കിലോഗ്രാമായി കുറച്ചിരുന്നു. പ്രവാസികളുടെ പ്രതിഷേധത്തെത്തുടർന്നാണ് ഇതു പിൻവലിച്ചത്

ദുബായ്: ബാഗേജ് പരിധി കുറച്ച തീരുമാനം എയർ ഇന്ത്യ എക്സ്പ്രസ് പിൻവലിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നടപടി.

ഇന്ന് (വ്യാഴം) അർധരാത്രിക്കു ശേഷം ബുക്ക് ചെയ്യുന്നവർക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം എന്നാണ് പുതി‍യ അറിയിപ്പ്. ചെക്ക് ഇൻ ബാഗേജ് 20 കിലോഗ്രാമായാണ് നേരത്തെ കുറച്ചിരുന്നത്. ഇതാണിപ്പോൾ പഴയ രീതിയിൽ 30 കിലോഗ്രാമായി പുനസ്ഥാപിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു കഴിഞ്ഞു. എന്നാൽ, നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പുതിയ തീരുമാനം നിലവിൽ വന്ന ശേഷം ബുക്കിങ് പുതുക്കുകയോ മോഡിഫൈ ചെയ്യുകയോ ചെയ്യുന്നവർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും