'വയനാടിന് കൈത്താങ്ങ്': അങ്കമാലി എൻആർഐ അസോസിയേഷൻ സമാഹരിച്ച തുക മന്ത്രി പി. രാജീവിന് കൈമാറി  
Pravasi

'വയനാടിന് കൈത്താങ്ങ്': അങ്കമാലി എൻആർഐ അസോസിയേഷൻ സമാഹരിച്ച തുക മന്ത്രി പി. രാജീവിന് കൈമാറി

സംഘടനയുടെ ജോ. സെക്രട്ടറി ജോമോൻ ജോർജാണ് മന്ത്രിക്ക് തുക നൽകിയത്

ദുബായ്: വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് 'വയനാടിനു ഒരു കൈത്താങ്ങ്' എന്ന പേരിൽ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക മന്ത്രി പി. രാജീവിന് കൈമാറി. സംഘടനയുടെ ജോ. സെക്രട്ടറി ജോമോൻ ജോർജാണ് മന്ത്രിക്ക് തുക നൽകിയത്. അന്തരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകുക. അശരണർക്കും രോഗികൾക്കും സഹായം നൽകുക, പഠന സഹായങ്ങൾ നൽകുക, വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ 2006 ലാണ് കൂട്ടായ്മ രൂപീകരിച്ചത്.

അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും യുഎഇയിലുള്ള പ്രവാസികളാണ് ഇതിലെ അംഗങ്ങൾ. അജ്‌മാൻ കൾച്ചറൽ സെന്‍ററിൽ നടന്ന 'വർണ്ണോത്സവം 2024' എന്ന ഓണാഘോഷപരിപാടിയിലാണ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ട്രഷറർ പീറ്റർ ജീവകാരുണ്യ വിഭാഗം കൺവീനർ സിജീഷിന് കൈമാറിയത്.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്