ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്സിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ 'ഹാര്‍ട്ട് 2 ഹാര്‍ട്ട് കെയേഴ്‌സ് 2024' നാലാം പതിപ്പിൽ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും.
ദുബായ് സബീല്‍ പാര്‍ക്കില്‍ 3,000-ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ 10,000 ചുവടുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ മെഗാ വാക്ക് ആഘോഷം സംഘടിപ്പിച്ചു. സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ദുബായ് അല്‍ റിഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗാലിബ് അല്‍ ഗഫ്ലിയും, പദയാത്ര നയിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍-ഇന്ത്യയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീനും ചേര്‍ന്ന് മെഗാ വാക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു.
പാര്‍ക്കിലെ ആംഫി തിയേറ്ററില്‍ നടന്ന സാംസ്‌കാരിക പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച കലാകാരന്മാര്‍ ആകര്‍ഷകമായ പരിപാടികള്‍ അവതരിപ്പിച്ചു. ദുബായിലെയും നോര്‍ത്തേണ്‍ എമിറേറ്റുകളിലെയും റിപ്പബ്ലിക് ഓഫ് സുഡാന്‍ കോണ്‍സല്‍ ജനറല്‍ സാഹിര്‍ അബ്ദുല്‍ഫാദില്‍ അഗാബ് പരിപാടി ഉദ്ഘാടനം ചെയ്തു.
സമാധാനം, സ്വാതന്ത്ര്യം, സ്‌നേഹം എന്നിവയെ അടയാളപ്പെടുത്തുന്ന ബലൂണുകളും വെളുത്ത പ്രാവുകളെയും പറത്തിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യകരമായ ജീവിതത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കി ടീം ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് നിരവധി വിനോദ പരിപാടികളും പ്രകടനങ്ങളും സബീല്‍ പാര്‍ക്കിലെ സമാപന പരിപാടിയില്‍ സംഘടിപ്പിച്ചിരുന്നു.