സ്‌കൂൾ വിദ്യാർഥികൾക്കായി ദുബായ് പൊലീസ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുന്നു 
Pravasi

സ്‌കൂൾ വിദ്യാർഥികൾക്കായി ദുബായ് പൊലീസിന്‍റെ ബോധവത്കരണ പ്രവർത്തനങ്ങൾ

കായിക മേഖലയിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പോസിറ്റീവ് സ്‌പോർട്‌സ്മാൻഷിപ്പ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഈ പരിപാടി ഒരുക്കുന്നത്.

ദുബായ്: കായിക ക്ഷമതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്കായി 'നിങ്ങളുടെ പ്രതിബദ്ധതയാണ് സന്തോഷം' എന്ന ശീർഷകത്തിൽ ദുബായ് പൊലീസ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുന്നു.

കായിക മേഖലയിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പോസിറ്റീവ് സ്‌പോർട്‌സ്മാൻഷിപ്പ് പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് പരിപാടി ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംഘം കഴിഞ്ഞ ദിവസം ദുബൈയിലെ ഇന്ത്യൻ ഹൈസ്‌കൂൾ സന്ദർശിച്ചു. കായിക സൗകര്യങ്ങളുടെയും ഇവന്‍റുകളുടെയും സുരക്ഷ സംബന്ധിച്ച് 2014 ലെ ഫെഡറൽ നിയമം നമ്പർ 8 ൽ വിവരിച്ച കായിക പ്രേമികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദമായ ബോധവത്കരണമാണ് നടത്തിയത്.

സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത സെഷനിൽ, സ്‌പോർട്‌സ് ക്ലബ്ബുകളും കളി പ്രേമികളും തമ്മിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളാണ് ഈ സംരംഭം കൊണ്ടുദ്ദേശിക്കുന്നതെന്ന് ലെഫ്റ്റനന്‍റ് നബീദ് സുൽത്താൻ അൽ കിത്ബി പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ