ചേതൻ ഭഗത് 
Pravasi

ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ഞായറാഴ്ച ചേതൻ ഭഗത്

തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും.

ഹുമ ഖുറേഷി

ഷാർജ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന 'ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയിൽ പങ്കെടുക്കും. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും.

നടിയും എഴുത്തുകാരിയുമായ ഹുമ 'ഫ്രം സ്ക്രീൻ ടു പേജ് - ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന് എഴുത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ച് സംസാരിക്കും. രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.

അശ്വതി ശ്രീകാന്ത്
ഡോ.പളനിവേൽ ത്യാഗരാജൻ
ബി. ജയമോഹൻ

അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ' റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷ രത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 6 മുതൽ 7 വരെ കോൺഫ്രൻസ് ഹാളിലാണ് പരിപാടി. വൈകീട്ട് 4 മുതൽ 6 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപടിയിൽ 'സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും' എന്ന വിഷയത്തെക്കുറിച്ച് തമിഴ് നാട്ടിലെ ഐ ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ സംസാരിക്കും.

രാത്രി 8.30 മുതൽ 9. 30 വരെ കോൺഫ്രൻസ് ഹാളിൽ 'മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' എന്ന പരിപാടിയിൽ തമിഴ്-മലയാള എഴുത്തുകാരൻ ബി ജയമോഹൻ പങ്കെടുക്കും. ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ചും സംസ്‌കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെക്കും.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video