'സിസ് ക്രോണിക്കിൾ' കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു 
Pravasi

'സിസ് ക്രോണിക്കിൾ' കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്തു

സ്കൂൾ വിദ്യാർഥിയായ ഹാർലിസ് ബിജുവാണ് പുസ്തകത്തിനു കവർ ചിത്രം ഒരുക്കിയത്

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകം സിസ് ക്രോണിക്കിൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. അൻപതിൽ പരം കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകം സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ്‌ മാധവൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

മാസ്റ്റർ ആന്‍റണി പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ വിദ്യാർഥിയായ ഹാർലിസ് ബിജുവാണ് പുസ്തകത്തിനു കവർ ചിത്രം ഒരുക്കിയത്. സ്കൂൾ ഹെഡ് ബോയ് ബഷാർ നായിക് അവതാരകനായ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗം യൂസഫ് സഗീർ, ഗേൾസ് വിഭാഗം പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന എന്നിവർ ആശംസകൾ നേർന്നു. കൈരളി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ.

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്