ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും ദുബായ് ആപ്പിൾ ഇന്‍റർനാഷണലിൽ 
Pravasi

ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും ദുബായ് ആപ്പിൾ ഇന്‍റർനാഷണലിൽ

മലയാളം മിഷൻ സേവനത്തിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ മുതിർന്ന അധ്യാപികയായ സ്വപ്ന സജിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും ദുബായ് ആപ്പിൾ ഇന്‍റർനാഷണൽ സ്കൂളിൽ നടന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു . സർഗോത്സവം 2024 ബ്രോഷർ പ്രകാശനവും നടത്തി.

തുടർന്ന് മിഷൻ അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗ് നടത്തി. മലയാളം മിഷൻ സേവനത്തിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ മുതിർന്ന അധ്യാപികയായ സ്വപ്ന സജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലാസ് റൂം സെഷനുകൾക്ക് അധ്യാപകരായ സർഗ്ഗ റോയ് , ശ്രീകല , ബാബുരാജ് , സുഭാഷ് എന്നിവർ നേതൃത്വം നൽകി.

കൺവീനർ ഫിറോസിയ, ശംസി റിംന ,സ്മിത എന്നിവർ മലയാളം മിഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി ഓണപ്പാട്ട്, തിരുവാതിര, ഗാനമേള, ചെണ്ടമേളം, ഓണസദ്യ, ഓണക്കളികൾ എന്നിവയും ഉണ്ടായിരുന്നു.

പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ അംബു സതീഷ്, ദിലീപ് സി എൻ എൻ ,ഷിജു നെടുമ്പ്രത്ത് , സിജി ഗോപിനാഥൻ, നജീബ് , എൻസി എന്നിവർ നേതൃത്വം നൽകി.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ