ധാരണാപത്രത്തിൽ ഒപ്പ് വെച്ച് ദുബായ് ജിഡിആർഎഫ്എയും യുഎഇ ജേണലിസ്റ്റ് അസോസിയേഷനും  
Pravasi

ധാരണാപത്രത്തിൽ ഒപ്പ് വെച്ച് ദുബായ് ജിഡിആർഎഫ്എയും യുഎഇ ജേണലിസ്റ്റ് അസോസിയേഷനും

ഈ കരാർ സ്ഥാപനങ്ങൾക്കിടയിലെ ബന്ധങ്ങൾ വളർത്തുകയും വൈദഗ്ധ്യകൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം

ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ദുബായ്) യുഎഇ ജേണലിസ്റ്റ് അസോസിയേഷനുമായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. മാധ്യമ പരിശീലനത്തിന്‍റെയും മാനവ വിഭവശേഷി വികസനത്തിന്‍റെയും മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരാർ ഒപ്പുവച്ചത്.

ഈ കരാർ സ്ഥാപനങ്ങൾക്കിടയിലെ ബന്ധങ്ങൾ വളർത്തുകയും വൈദഗ്ധ്യകൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയും, യുഎഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഫാദില അൽ മൈനിയുമാണ് കരാറിൽ ഒപ്പുവച്ചത്. ഈ പങ്കാളിത്തം നമ്മുടെ മാധ്യമ പ്രവർത്തനങ്ങളും സർക്കാർ പ്രവർത്തനങ്ങളും തമ്മിലുള്ള കൂടുതൽ സംയോജനത്തിലേക്കുള്ള വഴിതിരിവാണെന്നും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ഈ കരാർ പ്രാദേശിക മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ കൂടിയാലോചനകൾ നൽകുന്നതിനും സഹായിക്കുന്നവയാണ്. ഡയറക്ടറേറ്റുമായുള്ള സഹകരണം മികച്ച പരിശീലന പരിപാടികൾ നൽകുന്നതിലും സംയുക്ത പ്രവർത്തനങ്ങൾ വളർത്തുന്നതിലും കാര്യമായ സംഭാവന നൽകുമെന്ന് യുഎഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഫാദില അൽ മൈനി അഭിപ്രായപ്പെട്ടു.

ധാരണാപത്രത്തിൽ, ദുബായ് ജിഡിആർഎഫ്എയുടെ മാധ്യമ പരിപാടികൾ സംഘടിപ്പിക്കൽ, എൻട്രി, റെസിഡൻസി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ കാമ്പെയ്‌നുകളിൽ അസോസിയേഷനെ ഉൾപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വക്താക്കൾക്കായുള്ള മീഡിയ പരിശീലന കോഴ്‌സുകൾ, സോഷ്യൽ മീഡിയ മാനേജ്‌മെൻറ് വർക്ക്‌ഷോപ്പുകൾ, വാർത്തകൾ തയ്യാറാക്കൽ തുടങ്ങിയവയും കരാറിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ