പൊതുമാപ്പ് കാലയളവിൽ ഉയർന്ന സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി ദുബായ് ജിഡിആർഎഫ്എ 
Pravasi

പൊതുമാപ്പ് കാലയളവിൽ ഉയർന്ന സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി ദുബായ് ജിഡിആർഎഫ്എ

അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാൻ 99 ജീവനക്കാർക്ക് പ്രഥമ ശുശ്രൂഷയിലും 127 ജീവനക്കാർക്ക് ആരോഗ്യ, തൊഴിൽ സുരക്ഷയിലും പരിശീലനം നൽകിയിട്ടുണ്ട്

ദുബായ്: പൊതുമാപ്പ് കാലയളവിൽ സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര രക്ഷാ-സേവന പരിഹാര സംവിധാനങ്ങളും ഉറപ്പാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സേവന കേന്ദ്രങ്ങൾ സുരക്ഷിതമാക്കുന്നതിനും രക്ഷാ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് ജിഡിആർഎഫ്എയിലെ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.

പൊതുമാപ്പ് ടെന്‍റുകളിൽ ഓക്സിജന്‍റെ അളവ്, അസ്ഥിരമായ ജൈവ സംയുക്തങ്ങൾ എന്നിവയുടെ അളവുകൾ ഉൾപ്പെടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളും നടത്തിയിട്ടുണ്ട്. നിരവധി ജീവനക്കാർക്ക് സുരക്ഷാ, പ്രതിരോധ പരിശീലനം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാൻ 99 ജീവനക്കാർക്ക് പ്രഥമ ശുശ്രൂഷയിലും 127 ജീവനക്കാർക്ക് ആരോഗ്യ, തൊഴിൽ സുരക്ഷയിലും 104 ജീവനക്കാർക്ക് എമർജൻസി മാനേജ്‌മെന്‍റിലും പരിശീലനം നൽകിയിട്ടുണ്ട്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ