ഇമിഗ്രേഷന്‍റെ ഇമറാത്തി വനിതാദിന ചടങ്ങിനെത്തിയ നോറ അൽ മത്രൂഷി മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിക്കൊപ്പം 
Pravasi

ദുബായ് ഇമിഗ്രേഷൻ ഇമറാത്തി വനിതാ ദിനം ആഘോഷിച്ചു

നോറ അൽ മത്രൂഷി മുഖ്യതിഥിയായി

ദുബായ്: ദുബായ് ഇമിഗ്രേഷൻ, ഇമറാത്തി വനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു അറബ് ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് തന്‍റെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളും വെല്ലുവിളികളും പരിപാടിയിൽ പങ്കുവെച്ചു.

ദുബായ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഉൽഘാടനം ചെയ്ത ചടങ്ങിൽ, രാജ്യത്തിന്‍റെ ദേശീയ വികസനത്തിൽ ഇമറാത്തി വനിതകളുടെ പ്രധാനപ്പെട്ട പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

ദുബായ് ഇമിഗ്രേഷൻ സംഘടിപ്പിച്ച ഇമറാത്തി വനിതാ ദിനാഘോഷ ചടങ്ങിൽ നിന്ന്

ചടങ്ങിൽ, നഖ്ർ സോഷ്യൽ ക്ലബിലെ മുതിർന്ന ഇമറാത്തി വനിതകളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഡിപ്പാർട്ട്മെന്‍റിൽ വനിതാ ജീവനക്കാരുടെ സംഭാവനകളെയും പ്രത്യേകമായി ആദരിച്ചു. ഇമറാത്തി വനിതകളുടെ നേട്ടങ്ങളും, നേതൃപാടവവും, വിവിധ മേഖലകളിലെ മികവും പ്രദർശിപ്പിച്ച ഈ പരിപാടി, വനിതാ ശാക്തീകരണത്തിനും ദേശീയ വികസനത്തിന് ഇ മറാത്തി വനിതകളുടെ സംഭാവനയെ ഉയർത്തിക്കാട്ടുന്നതുമായിരുന്നു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത