മാനവിക ദിനത്തിൽ ജീവനക്കാരെ ആദരിച്ച് ദുബായ് ഇമിഗ്രേഷൻ  
Pravasi

മാനവിക ദിനത്തിൽ ജീവനക്കാരെ ആദരിച്ച് ദുബായ് ഇമിഗ്രേഷൻ

ദുബായ്: ലോക മാനവിക ദിനത്തിൽ താഴ്ന്ന വരുമാനക്കാരായ ജീവനക്കാരെ ആദരിച്ച് ദുബായ് ജിഡിആർഎഫ്എ.അവരുടെ നിസ്വാർഥ സേവനത്തെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായി കുടുംബങ്ങളെ സന്ദർശിക്കുവാനുള്ള വിമാന ടിക്കറ്റുകൾ നൽകിയാണ് ഉദ്യോഗസ്ഥർ മാനവികതയുടെ മൂല്യം ഉയർത്തിപ്പിടിച്ചത്.

ജീവനക്കാരെ നേരിട്ട് സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥർ ആശംസകൾ നേർന്നു. ദിനാചരണത്തിന്‍റെ ഭാഗമായി 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ജീവനക്കാരെയും ആദരിച്ചു. ജീവനക്കാരുടെ വിശ്വസ്തത, സമർപ്പണം, സംഭാവനകൾ എന്നിവയെ മാനിച്ചാണ് ആദരവ് നൽകിയതെന്ന് ജിഡിആർഎഫ്എ ഇൻസ്റ്റിറ്റ്യുഷണൽ സപ്പോർട്ട് സെക്ടറിന്‍റെ ആക്ടിംഗ് അസിസ്റ്റന്‍റ് ഡയറക്ടർ കേണൽ ഖാലിദ് ബിൻ മാദിഹ് പറഞ്ഞു.

ദുബായ് ഇമിഗ്രേഷൻ ഓഫീസുകൾ, സർവീസ് സെന്‍ററുകൾ, ലാൻഡ്‌സ്‌കേപ്പിംഗ് എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഈ ജീവനക്കാരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും അംഗീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അവരെ ചേർത്തുപിടിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.

‌സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന യുഎഇ സമൂഹത്തിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി തൊഴിലാളികളെ ആദരിക്കുന്ന പരിപാടികൾ നടത്താൻ ദുബായ് ഇമിഗ്രേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ