ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ഓഫ്ഇന്ത്യന്‍നഴ്‌സസ്ഖത്തര്‍ (FINQ) നഴ്‌സസ് ദിനാഘോഷം അഷ്ബാല്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു. ഖത്തറിലെ സാമൂഹിക - സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ആഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു.
ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന ഔപചാരിക ചടങ്ങിന് FINQ ജനറല്‍ സെക്രട്ടറി നിഷമോള്‍ സലാം സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ സന്ദീപ് കുമാര്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഇന്ത്യന്‍ എംബസി ടു ഖത്തര്‍) ഖത്തറിലെ നഴ്‌സുമാരുടെ സേവനത്തെ മുക്തകണ്ഠം പ്രശംസിച്ചു.
തുടര്‍ന്ന് സംസാരിച്ച ഡോ. വസീം (ഡയറക്ടര്‍, ബ്രിട്ടീഷ് കൗണ്‍സില്‍), അബ്ദുൾ സത്താർ (IBPC വൈസ് പ്രസിഡന്‍റ്), മണികണ്ഠന്‍ എപി (ICC പ്രസിഡന്‍റ്), ഷാനവാസ് ടി. ബാവ (ICBF പ്രസിഡന്‍റ്, പര്‍വീന്ദര്‍ ബുര്‍ജി (മാനേജിങ് കമ്മിറ്റി മെമ്പര്‍, ICC) എന്നിവരും നേഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ച്, പ്രത്യകിച്ചു ലോകം കോവിഡ് മഹാമാരിയെ പ്രതിരോധിച്ച സമയയത്തെ FINQ വിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലരായി.
FINQന്‍റെ ഇന്നേവരെയുള്ള പ്രവര്‍ത്തങ്ങളും നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും വിശദീകരിക്കുന്ന ന്യൂസ് ലെറ്റര്‍ ചടങ്ങില്‍ മുഖ്യാഥിതി സന്ദീപ് കുമാര്‍ പ്രകാശനം ചെയ്തു. FINQ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജമേഷ് ജയിംസ് ചടങ്ങ് നിയന്ത്രിച്ചു. FINQ വൈസ്പ്രസിഡന്‍റ് ശാലിനി നന്ദി പ്രകാശിപ്പിച്ചു.
വേള്‍ഡ് ടോസ്റ്റ് മാസ്റ്റര്‍ ജേതാവ് നിഷ ശിവരാമന്‍ നേതൃത്വവും ആശയവിനിമയവും എന്ന വിഷയത്തെ അധികരിച്ചു നടത്തിയ സംവേദാത്മക ക്ലാസ്സ് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഖത്തറിലെ അറിയപ്പെടുന്ന മ്യൂസിക്കല്‍ ബാന്‍ഡ് ആയ കനല്‍ ഖത്തര്‍ അവതരിപ്പിച്ച അത്യന്തം ആകര്‍ഷകവും ചടുലവുമായ സംഗീതനിശയും FINQ ബാന്‍ഡ് അവതരിപ്പിച്ച നൃത്തസന്ധ്യയും പരിപാടിക്ക് മിഴിവേകി.