യുഎഇയിൽ കാലാവസ്ഥാ മാറ്റം; പനി കൂടുന്നു 
Pravasi

യുഎഇയിൽ കാലാവസ്ഥാ മാറ്റം; പനി കൂടുന്നു, അവധി കഴിഞ്ഞെത്തുന്നവർ‌ക്ക് കൂടുതൽ സാധ്യത

പനി, ക്ഷീണം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്.

ദുബായ്: യു എ ഇ യിലെ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്.

നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവർ പരമാവധി വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ