ദുബായ്: ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കായി വ്യക്തിത്വ വികസനവും, ഇന്ത്യൻ സിവിൽ സർവീസും എന്ന വിഷയത്തെ ആധാരമാക്കി ഐ എ എസ് ഇക്ര സംഘടിപ്പിക്കുന്ന 'സിവിൽ സർവീസ് ഫെസ്റ്റ്' ഈ മാസം 16 ന് അജ്മാനിൽ നടത്തും. വൈകിട്ട് 5.30 ന് റൗദ 2 വിൽ ഉള്ള ഐ എ എസ് ഇക്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ , മുൻ സംസ്ഥാന ഡി ജി പി ആർ ശ്രീലേഖ എന്നിവർ സെമിനാറിന് നേതൃത്വം നൽകും.
ഇരുവരെയും കൂടാതെ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ തുടങ്ങിയവരും അക്കാദമിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്.
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് ഈ വർഷം തുടക്കത്തിൽ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ
0588 793734, 0588 793732