ക്യാനഡയിലെ ഇന്ത്യൻ വിദ്യാർഥികളെ നയതന്ത്ര സംഘർഷം എങ്ങനെ ബാധിക്കും Freepik
Pravasi

ക്യാനഡയിലെ ഇന്ത്യൻ വിദ്യാർഥികളെ നയതന്ത്ര സംഘർഷം എങ്ങനെ ബാധിക്കും

നാലേകാൽ ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ ക്യാനഡയിൽ പഠിക്കുന്നുണ്ട്. ക്യാനഡയിലെ ആകെ വിദേശ വിദ്യാർഥികളിൽ 41 ശതമാനമാണിത്

കേന്ദ്ര സർക്കാർ 2024 ഓഗസ്റ്റിൽ പാർലമെന്‍റിൽ നൽകിയ വിവരമനുസരിച്ച്, നാലേകാൽ ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ ക്യാനഡയിൽ പഠിക്കുന്നുണ്ട്. ക്യാനഡയിലെ ആകെ വിദേശ വിദ്യാർഥികളിൽ 41% വരും ഇന്ത്യക്കാർ. ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിൽ തുടരുമ്പോൾ ആശങ്കയിലാകുന്നവരിൽ ഇവരും ഇവരുടെ കുടുംബങ്ങളുമുണ്ട്.

ഹർദീപ് സിങ് നിജ്ജറുടെ കൊലപാതവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്യാനഡയ കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ 85% കുറവാണുണ്ടായത്. നയതന്ത്ര സാഹചര്യം കൂടുതൽ വഷളായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ ക്യാനഡയിലേക്കു പോകാൻ മടിക്കും, വരാൻ തയാറാവുന്നവരെ സ്വീകരിക്കാൻ ക്യാനഡയും!

മറ്റു രാജ്യങ്ങളിലേക്ക് ഫോക്കസ്

നിലവിൽ ഇന്ത്യക്കാർ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാർഥികൾ ഉപരിപഠനത്തിന് ഏറ്റവും താത്പര്യം കാണിക്കുന്ന രാജ്യങ്ങൾ ക്യാനഡ, യുകെ, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ്. എന്നാൽ, ഈ നാല് രാജ്യങ്ങളും സ്റ്റുഡന്‍റ് വിസയിലും പെർമിറ്റുകളിലും പഠനാനന്തരമുള്ള ജോലി സാധ്യതകളിലുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജർമനി, ജപ്പാൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർഥികളുടെ ശ്രദ്ധ തിരിയുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ജർമനി, അയർലൻഡ്, ഫിൻലൻഡ്, മാൾട്ട, സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉപരിപഠനത്തിനു തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ നാല് വർഷത്തിനിടെ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഠനത്തിനു ശേഷം ജോലി ലഭിക്കാനുള്ള സാധ്യതകളും കൂടുതൽ വിദ്യാർഥികളെ ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നു.

ജർമനി 18 മാസത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കുന്നുണ്ട്. ജപ്പാൻ ആകട്ടെ, നാട്ടുകാരായ വിദ്യാർഥികളിൽ നിന്നു വാങ്ങുന്ന ട്യൂഷൻ ഫീസ് മാത്രമേ വിദേശികളിൽനിന്നും വാങ്ങുന്നുള്ളൂ. ഇതുകൂടാതെ, കരിയർ സാധ്യതകളും പാർട്ട് ജോലി ചെയ്യാനുള്ള അനുമതിയും ഇവിടെയുണ്ട്.

അന്യമാകുന്ന ക്യാനഡ

2022ലെ കണക്കനുസരിച്ച് 1,18,095 ഇന്ത്യക്കാർക്കാണ് ക്യാനഡയിൽ പെർമനന്‍റ് റെസിഡൻസ് അനുവദിച്ചത്. പെർമനന്‍റ് റെസിഡൻസുള്ള 59,503 ഇന്ത്യക്കാർക്ക് അതേ വർഷം കനേഡിയൻ പൗരത്വവും ലഭിച്ചു. ആഗോള തലത്തിൽ ഏഴാമത്തെ വലിയ ഇന്ത്യൻ സമൂഹമാണ് ക്യാനഡയിലുള്ളത്. ഉപരിപഠനത്തിനും ജോലിക്കും എല്ലാമായി ക്യാനഡയ്ക്കു പോയവരും പോകാൻ കാത്തിരിക്കുന്നവരുമായി മലയാളികളും വളരെയേറെ.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ