ജോർജിയ: യുഎസിലെ അറ്റ്ലാന്‍റയിൽ ഇന്ത്യൻ വിദ്യാർഥി ജന്മദിനാഘോഷത്തിനിടെ സ്വയം വെടിവച്ച് മരിച്ചു. ഇരുപത്തിമൂന്നുകാരനായ ആര്യൻ റെഡ്ഡിയാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് സ്വന്തം വീട്ടിൽ ജന്മദിനം ആഘോഷിക്കുന്നതിനിടെ, വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് വൃത്തിയാക്കാൻ എടുത്തപ്പോഴായിരുന്നു അപകടം.
വെടിയൊച്ച കേട്ട് അടുത്ത മുറിയിൽ നിന്ന് ഓടിയെത്തിയ സുഹൃത്തുക്കൾ കാണുന്നത്, ചോരയിൽ കുളിച്ചു കിടക്കുന്ന റെഡ്ഡിയുടെ ശരീരമാണ്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് വിദ്യാർഥിയായിരുന്നു ആര്യൻ റെഡ്ഡി. തെലങ്കാനയിലെ ഭുവനഗിരി സ്വദേശിയാണ്.