Pravasi

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇറ്റാലിയന്‍ മന്ത്രിയുടെ പ്രശംസ, കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യും

ഇന്ത്യന്‍ നഴ്‌സുമാര്‍ അവരുടെ ജോലിയില്‍ നല്ല രീതിയിലുള്ള പരിശീലനം സിദ്ധിച്ചവരാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഒറാസിയോ ഷിലാച്ചി

റോം: ഇന്ത്യന്‍ നഴ്‌സുമാര്‍ അവരുടെ ജോലിയില്‍ നല്ല രീതിയിലുള്ള പരിശീലനം സിദ്ധിച്ചവരാണെന്നും, അതിനാല്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും ഇറ്റാലിയന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഒറാസിയോ ഷിലാച്ചി.

നഴ്‌സുമാരുടെ കടുത്ത ക്ഷാമമാണ് ഇറ്റാലിയന്‍ ആരോഗ്യ രംഗം നേരിടുന്നത്. ഇതു പരിഹരിക്കുന്നതിന് വിദേശ റിക്രൂട്ട്‌മെന്റ് മാത്രമാണ് മാര്‍ഗം. അതിനായി യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ധാരണയ്ക്കു ശ്രമിച്ചു വരുകയാണെന്നും, ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ഷിലാച്ചി വ്യക്തമാക്കി.

യൂറോപ്പിലുടനീളം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കടുത്ത ക്ഷാമമാണുള്ളതെന്നും ഷിലാച്ചി ചൂണ്ടിക്കാട്ടി. റിക്രൂട്ട് ചെയ്ത ശേഷം പരിശീലനം നല്‍കുന്നത് പരിഹാരം പരിഹാരം കൂടുതല്‍ വൈകിക്കും എന്നതിനാലാണ് മികച്ച പരിശീലനം ലഭിക്കുന്ന രാജ്യങ്ങളില്‍നിന്നു തന്നെ റിക്രൂട്ട്‌മെന്റിനു ശ്രമിക്കുന്നത്.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ