ലോകാരോഗ്യ സംഘടനയുടെ 'ശിശു സൗഹൃദ ആതുരാലയം' ഹാട്രിക്ക് ബഹുമതി നേടി ഖോർഫക്കാൻ ആശുപത്രി. 
Pravasi

ലോകാരോഗ്യ സംഘടനയുടെ 'ശിശു സൗഹൃദ ആതുരാലയം' ഹാട്രിക്ക് ബഹുമതി നേടി ഖോർഫക്കാൻ ആശുപത്രി.

ഖോർഫക്കാൻ: എമിറേറ്റ്സ് ഹെൽത്ത് സർവീസിന്‍റെ (ഇ.എച്ച്.എസ്) ഭാഗമായ ഖോർഫക്കാൻ ഹോസ്പിറ്റൽ ലോകാരോഗ്യ സംഘടനയിൽ നിന്നും യുനിസെഫിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും 'ശിശു സൗഹൃദ ആതുരാലയം' എന്ന ബഹുമതി കരസ്ഥമാക്കി. ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേർന്ന് നടത്തിയ സമഗ്ര വിലയിരുത്തലിന് ശേഷം നൽകിയ ഈ അംഗീകാരം സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള ഖോർഫക്കാൻ ആശുപത്രിയുടെ സമർപ്പണത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് അധികൃതർ പറഞ്ഞു.

മുലയൂട്ടൽ നയം, വിജയകരമായ മുലയൂട്ടലിനുള്ള പത്ത് ഘട്ടങ്ങൾ നടപ്പിലാക്കൽ, അന്താരാഷ്ട്ര-പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ മുഖേനയാണ് ആശുപത്രിക്ക് ഈ നേട്ടം സ്വന്തമാക്കാനായത് എന്ന് ഖോർഫക്കാൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അബ്ദുള്ള അൽ ബലൂഷി പറഞ്ഞു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്