നിർധനരായ കുടുംബങ്ങൾക്ക് യൂസഫലി പത്ത് വീടുകൾ നിർമിച്ച് നൽകും 
Pravasi

നിർധനരായ കുടുംബങ്ങൾക്ക് യൂസഫലി പത്ത് വീടുകൾ നിർമിച്ച് നൽകും

കുവൈറ്റ് സാരഥി സ്വപ്നവീട് പദ്ധതിക്ക് ലുലു ഗ്രൂപ്പിന്‍റെ സഹായം

കുവൈറ്റ്: കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കുവൈത്തിൽ നടന്ന സാരഥിയുടെ സിൽവർ ജൂബിലി ആഘോഷ വേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് നിർധന കുടുംബങ്ങൾക്ക് പത്ത് വീടുകൾ നിർമിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്.

നിലവിൽ സ്വപ്നവീട് പദ്ധതിയിൽ പതിനൊന്ന് വീടുകളുടെ നിർമാണം സാരഥി പൂർത്തിയാക്കിയിട്ടുണ്ട്. നാല് വീടുകൾ കൂടി ചേർത്ത് പതിനഞ്ച് വീടുകൾ സാരഥീയം കൂട്ടായ്മയും പത്ത് വീടുകൾ യൂസഫലിയും നൽകുന്നതോടെ 25 കുടുംബങ്ങൾക്ക് ഭവനമൊരുങ്ങും.

സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കുവൈത്ത് സാരഥിയുടെ പരമോന്നത ബഹുമതിയായ "ഗുരുദേവ സേവാരത്ന അവാർഡ് ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമി യൂസഫലിക്ക് നൽകി. മാനുഷിക സേവനരംഗത്ത് യൂസഫലി നൽകുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.

മതചിന്തകൾക്ക് അതീതമായി മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കണമെന്ന സന്ദേശം ലോകത്തെ പഠിപ്പിച്ച യോഗീപുരുഷനാണ് ഗുരുവെന്നും എക്കാലത്തും ശ്രീനാരായണ ഗുരുവിന്റെ മാർഗദർശനങ്ങൾ മനുഷ്യസമൂഹത്തിന്റെ വെളിച്ചമാണെന്നും യൂസഫലി കൂട്ടിചേർത്തു. ശ്രീനാരായണീയർക്കൊപ്പം ജന്മദിനം ആഘോഷിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദേഹം കൂട്ടിചർത്തു.

സ്വപ്നവീട് പദ്ധതിയിൽ നിർമിച്ച പതിനൊന്നാമത് വീടിന്റെ താക്കോൽദാനം ചടങ്ങിൽ നിർവ്വഹിച്ചു. ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു കുട്ടികൾക്കുള്ള പഠനസഹായവും വേദിയിൽ പ്രഖ്യാപിച്ചു.

കുവൈറ്റ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ എം, സാരഥി പ്രസിഡന്റ് അജി കെ ആർ, സ്വാമി വീരേശ്വരാനന്ദ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, വനിതാ വേദി ചെയർപേഴ്‌സൺ പ്രീതി പ്രശാന്ത് എന്നിവരും പ്രസംഗിച്ചു.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം