ബക്കിങ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവ് ഒരുക്കിയ വിരുന്ന് സത്കാരത്തിനെത്തിയ യുകെയിലെ നഴ്‌സുമാരോടൊപ്പം മലയാളിയായ ആശ മാത്യുവും. 
Pravasi

ബ്രിട്ടീഷ് രാജാവിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത നഴ്സുമാരിൽ മലയാളിയും

ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ മലയാളി

കൊച്ചി: യുകെയില്‍ സേവനം അനുഷ്ടിക്കുന്ന നേഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും ചാള്‍സ് രാജാവ് ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്ന് സത്കാരത്തില്‍ പങ്കെടുക്കാന്‍ യുകെയിലെ മലയാളി നേഴ്‌സിനും അവസരം ലഭിച്ചു. ചാള്‍സ് രാജാവിന്‍റെ ജന്മദിനമായ നവംബർ 14നാണ് വിരുന്നൊരുക്കിയത്.

ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവിനാണ് ഈ അംഗീകാരം ലഭിച്ചത്. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റ് കാന്‍സര്‍ കെയര്‍, ഹീമറ്റോളജി വിഭാഗത്തിലെ സര്‍വീസ് ലീഡ് ആന്‍ഡ് അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷ്ണറാണ് ആശ. ഈ ട്രസ്റ്റിലെ സജീവ സാന്നിധ്യമായ ആശ, പുതിയതായി വരുന്ന ഇന്ത്യന്‍ നഴ്സുമാരുടെ മെന്‍റര്‍ കൂടിയാണ്.

ചാള്‍സ് രാജാവിനെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയ ഭാഗമായി കരുതുന്നുവെന്ന് ആശ മാത്യു പറഞ്ഞു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ തന്‍റെ ഒരു ജന്മദിനം കേരളത്തിലായിരുന്നുവെന്ന് രാജാവ് പറഞ്ഞതായി ആശ പറഞ്ഞു.

സേവന മികവിനുള്ള അംഗീകാരമായി ആശയ്ക്ക് നേരത്തെ ചീഫ് നഴ്സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഭര്‍ത്താവ് ജോണ്‍ നൈനാന്‍, മകന്‍ കെവിനുമൊപ്പം ഇംഗ്ലണ്ടില്‍ ഹൈവിക്കമിലാണ് ആശ താമസിക്കുന്നത്. എട്ടാം വയസില്‍ തലച്ചോറിലെ കാന്‍സറിനോട് പൊരുതി കീഴടങ്ങിയ രണ്ടാമത്തെ മകന്‍ റയാന്‍റെ ഓര്‍മക്കായി കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി ആശ മാത്യു, റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തിരുവനന്തപുരം ആര്‍സിസി ഉള്‍പ്പെടെ ഇന്ത്യയിലെയും യുകെയിലെയും ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ ആര്‍എന്‍സിസിക്ക് കഴിഞ്ഞിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?