Air India Express 
Pravasi

കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കും

യുഎഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്റിന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് കൂട്ടാനാണ് ആലോചന

കൊച്ചി: എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍ വിഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് വർധിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ക്ക് മികച്ച സ്വീകാര്യതയുള്ള പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

യുഎഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്റിന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് കൂട്ടാനാണ് ആലോചന. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഗള്‍ഫുമായി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ ഉയര്‍ത്താനും എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്ദേശിക്കുന്നുണ്ട്. ഇത് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ.

നിലവില്‍ യുഎഇയിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. ദുബായിലേക്ക് മാത്രം ആഴ്ചയില്‍ 80 സര്‍വീസുകളുണ്ട്. ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസ്അല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് കമ്പനിക്ക് ആകെ ആഴ്ചയിലുള്ളത് 308 സര്‍വീസുകളാണ്.

ഗള്‍ഫിന് പുറമേ മറ്റ് മേഖലകളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത