ദുബായിൽ പൊതുമാപ്പ് സേവനങ്ങൾക്കായി കൂടുതൽ ഉദ്യോഗസ്‌ഥർ; പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം  
Pravasi

ദുബായിൽ പൊതുമാപ്പ് സേവനങ്ങൾക്കായി കൂടുതൽ ഉദ്യോഗസ്‌ഥർ; പൊതുമാപ്പ് അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം

ഈ സാഹചര്യത്തിൽ അപേക്ഷകർക്ക് സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ജിഡിആർഎഫ്എ

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ദുബായിൽ പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന. ഈ സാഹചര്യത്തിൽ അപേക്ഷകർക്ക് സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നിയോഗിച്ചതായി ജിഡിആർഎഫ്എ കസ്റ്റ്മർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ലഫ്: കേണൽ സാലിം ബിൻ അലി പറഞ്ഞു.

ഇതുവരെ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകാർ, ഏറ്റവും വേഗത്തിൽ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. അന്തിമ തീയതിക്ക് ശേഷം നിയമലംഘകർക്ക് ഒരു ഇളവും നൽകില്ലെന്ന് അദേഹം പറഞ്ഞു

ഔട്ട് പാസിന്‍റെ കാലാവധി 14 ദിവസം

ഏതെങ്കിലും ഒരാൾക്ക് ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യുഎഇയിലേക്ക് പ്രവേശിക്കാൻ ഒരു വിലക്കുമില്ല. എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാമെന്ന് അദേഹം ആവർത്തിച്ചു.

എമിറേറ്റ്സ് ഐഡി കൈവശമുള്ള ഓവർസ്റ്റേ ആയവർക്ക് നേരിട്ട് അമർ സെന്‍ററിലേക്ക് പോയി ഔട്ട് പാസിന് അപേക്ഷ നൽകാം. എന്നാൽ എമിറേറ്റ്സ് ഐഡി ഇല്ലാത്തവർക്ക് അൽ അവിർ സെന്‍ററിൽ വിരലടയാളം എടുത്തതിന് അമർ സെന്‍ററിൽ പോയി എക്സിറ്റ് പാസിന് അപേക്ഷ നൽകണം. അവർക്ക് 3 ദിവസത്തിനുള്ളിൽ ഔട്ട് പാസ് ലഭ്യമാക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് അൽ അവിർ സെന്‍ററിന്‍റെ പ്രവർത്തന സമയം

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

ഇത്രയും തറയായ പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ല: വെള്ളാപ്പള്ളി നടേശൻ